ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ക്രിസ്റ്റ്യന്‍ പള്ളിക്ക് നേരെ ആക്രമണം. ഡല്‍ഹി അതിരൂപതയുടെ കീഴിലുള്ള വികാസ്പുരിയിലെ അവര്‍ ലേഡി ഓഫ് ഗ്രേസിന് നേരെയാണ് ആക്രമണം. പള്ളിക്കു പുറത്തുണ്ടായിരുന്ന ഗ്രോട്ടിലെ മാതാവിന്റെ രൂപം പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. സംഭവം പള്ളിയുടെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 4.18നാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ ഒരാള്‍ രൂപക്കൂടിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. പിന്നീടിയാള്‍ പോയി തന്റെ സഹായിക്കൊപ്പം തിരിച്ചുവരികയും രൂപക്കൂട് അടിച്ച് തകര്‍ത്ത് മാതാവിന്റെ കഴുത്തില്‍ അണിയിച്ചിരുന്ന കൊന്തവലിച്ച് പൊട്ടിക്കുകയുമായിരുന്നുവെന്ന് ഡല്‍ഹി അതിരൂപത ചാന്‍സലര്‍ മാത്യു ജോയ് വ്യക്തമാക്കി.
അക്രമികളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അക്രമികളെ വ്യക്തമായി തിരിച്ചറിയാമെന്നും ഫാദര്‍ മാത്യു ജോയ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിു.