ഡല്‍ഹി സര്‍ക്കാര്‍ വൈദ്യുതി, വെള്ളം നിരക്കുകള്‍ കുറച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതി, വെള്ളം നിരക്കുകളില്‍ എഎപി സര്‍ക്കാര്‍ കുറവു വരുത്തി. വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്. ഒപ്പം ഒരു കുടുംബത്തിനു പ്രതിമാസം 20,000 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കും.

അടുത്ത മാസം ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. എഎപിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു വെള്ളം, വൈദ്യുതി നിരക്കുകള്‍ കുറയ്ക്കുമെന്നത്.

Top