ഡല്‍ഹിയില്‍ ശൈത്യം കടുത്തു: മരണം 70 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 70 ആയി. ശൈത്യം കനത്തതോടെ തലസ്ഥാന നഗരത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.6 ഡിഗ്രിയാണ്. മൂടല്‍ മഞ്ഞ് കാഴ്ച മറച്ചിരിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ 60 ലധികം ട്രെയിനുകള്‍ വൈകിയോടുന്നു.

ആഭ്യന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ ഇരുപതിലധികം വിമാനസര്‍വ്വീസുകളും റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. അതേസമയം ഇന്ന് തെളിഞ്ഞ ആകാശം ഉണ്ടാകുമെന്നും കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയും കൂടിയ താപനില 19 ഡിഗ്രിയും ആയിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Top