ഡല്‍ഹിയില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓടുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഡുകളില്‍ 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ ഓടുന്നതിന് നിരോധനം. ദേശീയ ഹരിത ട്രിബ്യൂണലിന്റേതാണ് വിധി.

പഴക്കംചെന്ന വാഹനങ്ങള്‍ വലിയതോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിധി. പെട്രോള്‍, ഡീസല്‍ വാഹനങ്ങളാണ് നിരോധിച്ചിരിക്കുന്നത്.

15 വര്‍ഷത്തിനുമേല്‍ പഴക്കുമുള്ള 10 ലക്ഷത്തിലേറെ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തിലൂടെ ഓടുന്നുണ്ടെന്നാണ് കണക്ക്. ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ‘പഴയ ശകടങ്ങളെ’ നിരോധിച്ചത്.

Top