ഡല്‍ഹിയില്‍ 61 പേര്‍ക്കു കൂടി പന്നിപ്പനി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 61 പേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളുമായെത്തിയ 277 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് 61 പേരില്‍ പന്നിപനി കണ്ടെത്തിയത്. ഡല്‍ഹിയില്‍ ഇതുവരെ 571 പേര്‍ക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഡല്‍ഹിയില്‍ പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Top