ഡല്‍ഹിയെ വനിതാ സൗഹൃദ നഗരമാക്കണം: ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ നജീബ് യംഗ്

ന്യൂഡല്‍ഹി: ഡല്‍ഹിയെ വനിതാ സൗഹൃദ നഗരമാക്കണമെന്നു ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ നജീബ് യംഗ്. ഇതിനായി ഓരോരുത്തരും ശ്രമിക്കണമെന്നും റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ യംഗ് പറഞ്ഞു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും വീടില്ലാത്തവര്‍ക്കു വാസസ്ഥലങ്ങള്‍ ഒരുക്കുക എന്ന കാര്യത്തിനു സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top