ന്യൂഡല്‍ഹി: ഡല്‍ഹി കടുത്ത ശൈത്യത്തിലേയ്ക്ക്. തണുപ്പ് അസഹനീയമാകുന്ന അവസ്ഥയില്‍ വഴിയരുകില്‍ തീകായുന്ന ആളുകളാണ് ഏങ്ങും. അമ്പത് ഡിഗ്രി ചൂടില്‍ നിന്നും പൂജ്യത്തിനടുത്തേയ്ക്ക് താപനില താഴുന്ന സാഹചര്യമാണിപ്പോള്‍. ശൈത്യകാലം യാത്രാമാര്‍ഗ്ഗങ്ങളിലെ തടസങ്ങള്‍ ഇവിടെ പതിവാണ്. വിമാനങ്ങളും ട്രയിന്‍ ഗതാഗതം പോലും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിവരാറുണ്ട്. തെരുവില്‍ കഴിയേണ്ടിവരുന്നവരാണ് ശൈത്യത്തില്‍ കയറിക്കിടക്കാന്‍ മറ്റൊരു മാര്‍ഗ്ഗമില്ലാതെ കഷ്ടത അനുഭവിക്കുന്നത്. ഇവര്‍ക്കായുള്ള ഷെല്‍ട്ടറിന്റെ പണി ഇനിയും തീര്‍ന്നിട്ടില്ല.