ഡല്‍ഹി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 15 സ്ഥാനാര്‍ഥികളെയാണ് മൂന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 70 സീറ്റുകളാണ് ഡല്‍ഹി നിയമസഭയിലുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റു നേടിയ ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയെങ്കിലും 49 ദിവസത്തിനുശേഷം രാജിവെക്കുകയായിരുന്നു.

Top