ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍വേകള്‍ വിശ്വസിക്കരുതെന്നും മോഡി പറഞ്ഞു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ദര്‍ശനരേഖയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ കുടിയേറ്റക്കാരെന്നു വിശേഷിപ്പിച്ചത് അച്ചടിപ്പിശകാണെന്നും മോഡി വ്യക്തമാക്കി.