ഡല്‍ഹി തെരെഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടക്കുന്ന തിരഞ്ഞെടുപ്പാണിത്. അല്ലാതെ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനത്തിന്റെ ഹിതപരിശോധനയല്ല. ഡല്‍ഹിയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഷായുടെ പ്രസ്താവന. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top