ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: മന്ത്രി സാധ്വി തന്നെ നയിക്കും

ന്യൂഡല്‍ഹി: മുസ്ലിംകളും ക്രിസ്ത്യാനികളും രാമന്റെ മക്കളാണെന്ന് പറഞ്ഞ് വിവാദത്തിലായ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ തല്‍ക്കാലം ബി.ജെ.പിക്ക് ലക്ഷ്യമില്ല. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതലയില്‍ നിന്ന് സാധ്വിയെ മാറ്റില്ലെന്ന് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു.

വിവാദ പരാമര്‍ശം വന്നതിനെ തുടര്‍ന്ന് മന്ത്രിയുടെ രണ്ട് പൊതു പരിപാടികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. പ്രധാനമന്ത്രിയടക്കമുള്ളവരും സാധ്വിയുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിപാടിയാലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
ഡല്‍ഹിയില്‍ രാമന്റെ പിന്‍മുറക്കാരുടെ സര്‍ക്കാരാണോ അവിഹിത ബന്ധത്തില്‍ പിറന്നവരുടെ സര്‍ക്കാരോണോ വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്നായിരുന്നു മന്ത്രി സാത്വി നിരഞ്ജന്‍ ജ്യോതി ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടിരുന്നത്. മോഡി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്‌കരണ സഹമന്ത്രിയാണ് നിരഞ്ജന്‍ ജ്യോതി.

ഉത്തര്‍ പ്രദേശില്‍ നിന്നും ലോക്‌സഭയിലത്തെിയ ജ്യോതി നവംബര്‍ ഒമ്പതിനാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ സഹ മന്ത്രിയായി ചുമതലയേറ്റത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതലയുള്ള ആറ് ബി.ജെ.പി എം.പിമാരില്‍ ഒരാളാണ് ജ്യോതി.

Top