ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടന്നേക്കും

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടന്നേക്കും. തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരുടെ പട്ടിക ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും. മാര്‍ച്ചില്‍ സ്‌കൂളുകളില്‍ പരീക്ഷകളാരംഭിക്കുമെന്നതിനാല്‍ ഫെബ്രുവരി രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത്.

ഡല്‍ഹിയില്‍ പ്രധാനമായും ബി ജെ പി യും ആം ആദ്മിയുമാണ് ഏറ്റുമുട്ടുന്നത . ബി ജെ പിയുടെ പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്നും നയിക്കുമെന്ന് ഉറപ്പായിട്ടുണ്ട് . തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്‍പേ സ്ഥാനാര്‍ത്ഥി പട്ടിക ഇറക്കി പ്രമുഖ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിപ്പിച്ചിരിക്കയാണ്.

Top