ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി. മുന്‍ മന്ത്രിമാരായ മനീഷ് സിസോദിയ, രാഖി ബിര്‍ള എന്നിവരാണ് 13 പേരുള്‍പ്പെടുന്ന പട്ടികയിലെ പ്രമുഖര്‍.
സിസോദിയ പട്പര്‍ഗഞ്ജില്‍നിന്നും രാഖി ബിര്‍ള മംഗള്‍പുരിയില്‍നിന്നും ജനവിധി തേടും.പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ പേര് അവസാന പട്ടികയില്‍ മാത്രമായിരിക്കും ഇടംപിടിക്കുകയെന്നാണു സൂചന.
പട്ടികയോടെ 70 അംഗ ഡല്‍ഹി നിയമസഭയിലെ 35 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു.