ഡല്‍ഹി പീഡനം: ടാക്‌സി ഡ്രൈവറെ കുറ്റക്കാരനായി വിചാരണക്കോടതി കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ടാക്‌സിക്കുള്ളില്‍ 25കാരി മാനഭംഗത്തിനിരയായ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെതിരെ ഡല്‍ഹി വിചാരണക്കോടതി കുറ്റം ചുമത്തി. ബലാലത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ശിക്ഷാര്‍ഹമായ ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാര്‍ ഡ്രൈവറെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്. 100 പേജ് വരുന്ന കുറ്റപത്രത്തില്‍ 44 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസതരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വിചാരണക്കോടതില്‍ ഡിസംബര്‍ അവസാന വാരമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് രാത്രി ജോലി കഴിഞ്ഞ് ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ഡിസംബര്‍ ഏഴിന് ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top