ഡല്‍ഹി മെട്രൊയില്‍ കയറുമ്പോള്‍ സൂക്ഷിക്കുക പോക്കറ്റ് അടിച്ചു മാറ്റാന്‍ വില്ലത്തികളുണ്ട്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രൊയില്‍ പോക്കറ്റടി നടത്തുന്നവരില്‍ 94 ശതമാനവും സ്ത്രീകള്‍. സിഐഎസ്എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഡല്‍ഹി മെട്രൊയില്‍ 293 സ്ത്രീകളും 22 പുരുഷന്മാരുമാണ് പോക്കറ്റടി കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. ഡല്‍ഹി മെട്രൊയുടെ 134 സ്‌റ്റേഷനുകളുടെയും ചുമതല സിഐഎസ്എഫിനാണ്. പിടികൂടിയവരെ പൊലീസിന് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെട്രൊയിലെ പോക്കറ്റടി നടത്തുന്നതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ഇവര്‍ വേഷം മാറിയാണ് പോക്കറ്റടി നടത്തുന്നത്. സംശയം തോന്നാതിരിക്കാന്‍ കൈകുഞ്ഞുമായോ നടക്കാന്‍ തുടങ്ങുന്ന കുട്ടികളുമായോ ആണ് ഇവര്‍ മെട്രൊയില്‍ കയറുന്നത്. മോഷണത്തിന് ശേഷം സംശയിച്ച് നില്‍ക്കുമ്പോഴാണ് ഇവരില്‍ കൂടുതല്‍ പേരും പിടിയിലാകുന്നതെന്നും സിഐഎസ്എഫ് ഓഫിസര്‍ പറഞ്ഞു.
2013ലും സ്ത്രീകള്‍ തന്നെയായിരുന്നു മുന്നില്‍. 466 പോക്കറ്റടിക്കാരെയാണ് അന്ന് പിടികൂടിയത്. ഇതില്‍ 421 പേരും സ്ത്രീകളായിരുന്നു.

Top