ഡാറ്റ്‌സണ്‍ ഗോ പ്ലസ് വിപണിയിലെത്തി

നിസാന്‍ ഡാറ്റ്‌സണ്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഡാറ്റ്‌സണ്‍ ഗോ പ്ലസ് കേരള വിപണിയിലെത്തി. മൂന്ന് നിരകളിലായി ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന, ഫാമിലി കാറായ ഗോ പ്ലസിന് നാല് വേരിയന്റുകളുണ്ട്. ഗോ പ്ലസ് ഡി., ഡി വണ്‍, പ്ലസ് എ., പ്ലസ് ടി എന്നിവയാണവ. ഡി പ്ലസിന് 3.86 ലക്ഷം രൂപ, ഡി വണിന് 3.89 ലക്ഷം രൂപ, പ്ലസ് എയ്ക്ക് 4.22 ലക്ഷം രൂപ, പ്ലസ് ടിക്ക് 4.69 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.

4 മീറ്റര്‍ നീളത്തില്‍ ഒരുക്കിയ ബോഡി, 347 ലിറ്റര്‍ ബൂട്ട് സ്‌പേസ്, വിശാലമായ അകത്തളം, മികച്ച പെര്‍ഫോമന്‍സ്, ഉയര്‍ന്ന ഇന്ധന ക്ഷമത എന്നിവ ഡാറ്റ്‌സണ്‍ ഗോ പ്ലസിന് വിപണിയില്‍ സ്വീകാര്യത നല്‍കുമെന്നാണ് കമ്പനിയുടെ വിശ്വാസം. ശ്രേണിയിലാദ്യമായി ഡാറ്റ്‌സണ്‍ ഗോ പ്ലസില്‍ മുന്‍ സീറ്റ് ക്രമീകരണം, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്, സ്പീഡ് സെന്‍സിറ്റീവ് വൈപ്പര്‍, വെന്റിലേറ്റഡ് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയും ഗോ പ്ലസിലൂടെ ഡാറ്റ്‌സണ്‍ അവതരിപ്പിക്കുന്നു.

68 പി.എസ് കരുത്തും 104 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ എന്‍ജിനാണുള്ളത്. മൈലേജ് ലിറ്ററിന് 20.6 കിലോമീറ്റര്‍. ചുവപ്പ്, ഗോള്‍ഡ്, സില്‍വര്‍, ഗ്രേ, ബ്രോണ്‍സ് നിറങ്ങളില്‍ ഡാറ്റ്‌സണ്‍ ഗോ പ്ലസ് ലഭിക്കും.

Top