തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് സംസ്ഥാനത്തെ 60 വന്‍കിട ഫ്ളാറ്റുകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
കേന്ദ്ര കെട്ടിട നിര്‍മ്മാണ മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് 60 ഫ്ളാറ്റുകള്‍ക്ക് എന്‍.ഒ.സി നിഷേധിച്ചത്.
ഫയര്‍ഫോഴ്സ് മേധാവിയായി ചുമതലയേറ്റ ശേഷം വന്‍കിട കെട്ടിടങ്ങളിലെല്ലാം നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 60 വന്‍കിട ഫ്ളാറ്റുകള്‍ക്ക് എന്‍.ഒ.സി നിഷേധിച്ചത്.
ഇതോടൊപ്പം മുന്‍കാലങ്ങളില്‍ എന്‍.ഒ.സി നേടിയ ബഹുനില കെട്ടിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ അവ പുന:പരിശോധിക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനും ഫയര്‍ഓഡിറ്റ് നടത്താനും അദ്ദേഹം ഉത്തരവിട്ടിരുന്നു.