ന്യൂഡല്‍ഹി: ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന്റെ ഭാഗമായി ഫെയ്‌സ്ബുക്കിന്റെ സഹകരണത്തോടെ രാജ്യത്തെ 100 ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ വൈ ഫൈ സംവിധാനം ഒരുക്കുന്നു. ഡിസംബര്‍ 31ഓടെ പദ്ധതി പൂര്‍ത്തിയാക്കും.
ഇതിനുവേണ്ടി പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് ഫെയ്‌സ്ബുക്ക് ബിഎസ്എന്‍എലിന് നല്‍കുക. വൈ ഫൈ നല്‍കേണ്ട സ്ഥലങ്ങള്‍ ഫെയ്‌സ്ബുക്കാണ് തിരഞ്ഞെടുക്കുക. അഞ്ച് ലക്ഷം രൂപയാണ് ഓരോയിടത്തും പദ്ധതിക്കായി പ്രതിവര്‍ഷം ചെലവഴിക്കുക.
സാങ്കേതിക സൗകര്യമൊരുക്കാന്‍ ക്വാഡ് സെന്‍, ട്രിമാക്‌സ് തുടങ്ങിയ ഐടി സ്ഥാപനങ്ങളുടെ സഹകരണവുമുണ്ടെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.
ആദ്യത്തെ അര മണിക്കൂര്‍ ഉപയോഗം സൗജന്യമായിരിക്കും. ഒരേ സമയം 2000 പേര്‍ക്ക് വൈ ഫൈ ഉപയോഗിക്കാനാകും.