ഡിസ്‌പ്ലേയില്‍ പുതിയൊരു പരീക്ഷണവുമായി ജാപ്പനീസ് കമ്പനിയായ ഷാര്‍പ്പിന്റെ പുതിയ ഫോണ്‍ ആയ എക്യൂസ് ക്രിസ്റ്റല്‍ ( Sharp Aquos Crystal ) എത്തുന്നു. എഡ്ജ്ടുഎഡ്ജ് ഡിസ്‌പ്ലേയാണ് ഷാര്‍പ്പ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഫോണിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഡിസ്‌പ്ലേ ആണെന്നര്‍ത്ഥം. ഫോണിന്റെ ബോഡി ഡിസ്‌പ്ലേയുടെ ചുറ്റും കവരുന്ന സ്ഥലം കൂടി ലാഭിച്ച് ഡിസ്‌പ്ലേ വലിപ്പം അത്രകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ് എക്യൂസിലൂടെ ഷാര്‍പ്പ് പുതിയ പരിഷ്‌ക്കരണത്തിലൂടെ.
എഡ്ജ്ടുഎഡ്ജ് സാങ്കേതികവിദ്യ മറ്റു പല കമ്പനികളും വികസിപ്പിക്കുന്നുണ്ട്. എന്നാല്‍ മികവുറ്റ രീതിയില്‍ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ഷാര്‍പ്പ്. ഒപ്ടിക്കല്‍ ലെന്‍സ് എഫക്ടുമായി എത്തിയിരിക്കുന്ന ഷാര്‍പ്പിന്റെ അഞ്ചിഞ്ച് ഡിസ്‌പ്ലേ ഇതിനകം തന്നെ സാങ്കേതിക രംഗത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു.
ഷാര്‍പ്പ് ഫോണിന്റെ മുന്‍ഭാഗത്തിന്റെ 85 ശതമാനവും ഡിസ്‌പ്ലേ തന്നെയാണ്. പാനല്‍ എഡ്ജുകള്‍ കാണാനാകുന്നത്ര ഇല്ലെങ്കിലും ഡിസ്‌പ്ലേയെ പൊതിഞ്ഞ് വളരെ കുറഞ്ഞ കനത്തില്‍ പാനലുണ്ട്. ഡിസ്‌പ്ലേയുടെ വശങ്ങളില്‍ വേഗത്തില്‍ ക്ഷതങ്ങളേല്‍ക്കുന്നത് ഇത് തടയും.