ഡീസല്‍ക്കാറുകള്‍ നിരോധിക്കുന്നു

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയില്‍ 2020ഓടെ ഡീസല്‍ക്കാറുകള്‍ നിരോധിക്കുമെന്ന് മേയര്‍ ആന്‍ ഹിഡാല്‍ഗൊ. സൈക്കിളുകള്‍ക്കുള്ള പാതകള്‍ ഇരട്ടിപ്പിക്കാനും പദ്ധതിയുണ്‌ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അന്തരീക്ഷ മലിനീകരണത്തിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ റാങ്ക് പട്ടിക തയാറാക്കുന്ന രീതിയും ഉടന്‍ നടപ്പിലാക്കും. ഇങ്ങനെയൊരു പട്ടിക ഉപയോഗിച്ച് , മലിനീകരണം കൂടുതലുള്ള കാറുകള്‍ നഗരത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയാന്‍ സാധിക്കും. പെട്രോളിനെക്കാള്‍ ഡീസലിനു നികുതി കുറവാണെന്ന സ്ഥിതി അടുത്ത ബജറ്റോടെ മാറ്റാന്‍ ആലോചനയുണ്‌ടെന്നും ആന്‍ അറിയിച്ചു.

ഡീസല്‍ കാര്‍ ഉപേക്ഷിച്ച് വൈദ്യുത കാര്‍ വാങ്ങുന്നവര്‍ക്ക് 10000 യൂറോ ബോണസ് നല്‍കുമെന്നു നേരത്തെ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Top