ഡെന്‍മാര്‍ക്കില്‍ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

കോപ്പന്‍ഹെഗ്: ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹെഗനില്‍ വെടിവെപ്പില്‍ ഒരു മരണം. മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. സംവാദത്തില്‍ പങ്കടെുത്ത സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സിന് നേരെയായിരുന്നു ആക്രമണം എന്നാണ് സൂചന.

പ്രവാചകന്റെ കാരിക്കേച്ചര്‍ വരച്ചതിന് നിരവധി വധഭീഷണി നേരിടേണ്ടി വന്നിട്ടുള്ളയാളാണ് ലാര്‍സ് വില്‍ക്‌സ്. കോപ്പന്‍ഹേഗനില്‍ സംവാദത്തില്‍ പങ്കടെുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അജ്ഞാതനായ അക്രമിയുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. 40 റൗണ്ട് വെടി ഉതിര്‍ത്ത അക്രമി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top