ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം മുരളീധരന് നല്‍കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്ത്

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പാലോട് രവിക്ക് നല്‍കാനാവില്ലെന്നും തങ്ങള്‍ക്ക് വേണമെന്നും ഐഗ്രൂപ്പ് ആവശ്യപ്പെട്ടു. കെ മുരളീധരന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കണമെന്നും ഐഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു.

പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിക്കുന്നെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനെതുടര്‍ന്നാണ് എ, ഐ ഗ്രൂപ്പ് തര്‍ക്കം മറനീക്കി പുറത്തുവന്നിരിക്കുന്നത്.

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെതുടര്‍ന്ന് എന്‍ ശക്തന്‍ സ്പീക്കറായിരുന്നു. ഇദ്ദേഹം എ ഗ്രൂപ്പുകാരനാണ്. ഇതേ തുടര്‍ന്നാണ് ഐ ഗ്രൂപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചത്.

Top