ഡെല്ലിന്റെ പുതിയ എന്‍ട്രി ലെവല്‍ ടാബ്‌ലറ്റ് വെന്യൂ 73741 വിപണിയിലെത്തി

ഡെല്‍ ആന്‍ഡ്രോയ്ഡ് ടാബ്‌ലെറ്റായ വെന്യു 7 ന്റെ വിലക്കുറവുള്ള പതിപ്പ് വിപണിയിലെത്തി. വോയ്‌സ് കാളിങ്ങുള്ള വെന്യു 73741 ടാബ്‌ലെറ്റിന് 7,999 രൂപയാണ് വില.

സിംഗിള്‍ സിം ഉപയോഗിക്കുന്ന ത്രീ ജി ടാബ്‌ലെറ്റിന് 6.95 ഇഞ്ച് എച്ച്ഡി (1024×600 പിക്‌സല്‍സ്) ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ് കാറ്റ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം . 1.8 ഗിഗാഹെട്‌സ് ഇന്റല്‍ ആറ്റം പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ടാബിന് റാം കപ്പാസിറ്റി ഒരു ജിബി. ഇന്റേണല്‍ മെമ്മറി എട്ട് ജിബി. മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി 64 ജിബി വരെ വിപുലീകരിക്കാം.

രണ്ട് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും വിജിഎ റെസലൂഷനുള്ള ഫ്രണ്ട് ക്യാമറയുമുണ്ട്. ഭാരം 315 ഗ്രാം. വൈ ഫൈ, ത്രി ജി, മൈക്രോ യുഎസ്ബി , ബ്ലൂടൂത്ത് 4.0 എന്നിവ കണക്ടിവിറ്റി ഓപ്ഷനുകള്‍ . ബാറ്ററി ശേഷി 4,100 എംഎഎച്ച് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

Top