ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. 18 വയസുകാരിയെയാണ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി നല്‍കിയ പാരതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
പ്ലേസ്‌മെന്റ് ഏജന്‍സിയിലൂടെ ജോലി വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.