ഡോക്യുമെന്ററിയിലെ വിവാദ പരാമര്‍ശം: അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ്

ന്യൂഡല്‍ഹി: ബിബിസിയുടെ ‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്ററിക്ക് വേണ്ടി നല്‍കിയ വിവാദ അഭിമുഖത്തില്‍ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചു.

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച ‘നിര്‍ഭയ’ എന്ന പെണ്‍കുട്ടിയെക്കുറിച്ച് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മോശം പരാമര്‍ശം നടത്തിയ പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെയാണ് ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാണു നോട്ടീസില്‍ പറയുന്നത്.

‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ബിബിസി ഡോക്യുമെന്ററിയില്‍ പ്രതി മുകേഷ് സിങ്ങും അഭിഭാഷകരും ബലാത്സംഗത്തിനുത്തരവാദി പെണ്‍ക്കുട്ടികളാണെന്ന് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് നിയമനടപടി കൈക്കൊണ്ടിരിക്കുന്നത്.  ഡോക്യുമെന്ററി സംപേക്ഷണം ഇന്ത്യ വിലക്കിയിട്ടുണ്ട്.

Top