ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125-മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ഗൂഗിള്‍ ഡൂഡിളിന്റെ ആദരവ്.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു അദ്ദേഹത്തെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ മഹൗവില്‍ ദളിത് കുടുംബത്തില്‍ ജനിച്ച അംബേദ്കര്‍ ഇന്ത്യന്‍ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊട്ടുകൂടായ്മയ്ക്ക് എതിരെ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കര്‍ ആണ്.