ഡ്യുക്കാട്ടിയുടെ നേക്കഡ് ബൈക്ക് മോണ്‍സ്റ്റര്‍ 1200 ആര്‍ അവതരിപ്പിച്ചു

ഡ്യുക്കാട്ടിയുടെ ഏറ്റവും കരുത്തുറ്റ നേക്കഡ് ബൈക്കെന്ന അവകാശവാദവുമായി 2016 മോണ്‍സ്റ്റര്‍ 1200 ആര്‍ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ അവതരിപ്പിച്ചു. 3.2 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്ന ബൈക്കാണിത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡി.എസ്.പി (ഡ്യുക്കാട്ടി സേഫ്റ്റി പായ്ക്ക്) എന്നിവയാണ് കരുത്തന്‍ ബൈക്കിന് സുരക്ഷ ഒരുക്കുന്നത്.

9250 ആര്‍.പി.എമ്മില്‍ 160 ബി.എച്ച്.പി പരമാവധി കരുത്തും 7750 ആര്‍.പി.എമ്മില്‍ 13.4 കെ.ജി.എം ടോര്‍ക്കും നല്‍കുന്ന 1198 സി.സി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. റെഡ്, ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഷാസിയാണ് പുതിയ 1200 ആറിന്റെ നവീകരിച്ച ഷാസി. ടെയില്‍ ലാമ്പിലെ എല്‍.ഇ.ഡി സ്ട്രിപ്പും മൂന്ന് സ്‌പോക്ക് വീലുകളും ആകര്‍ഷകമാണ്.

Top