തകര്‍ന്നു വീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: ജാവാക്കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി. അവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ കടലിനടിത്തട്ടിലേക്കു കൂടി വ്യാപിപ്പിക്കുന്നു. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വിമാന അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.

സെന്‍സിറ്റീവ് അക്കോസ്റ്റിക് ഡിറ്റക്ഷന്‍ ഉപകരണം ഉപയോഗിച്ച് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഫ്രഞ്ച് സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

29 കപ്പലുകളും 17 വിമാനങ്ങളുമാണ് തെരച്ചിലിനായി ജാവാ കടലിലുള്ളത്.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് വിമാനം കാണാതാവുന്നത്. 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Top