ആലുവ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോടതി തീരുമാനം അനുസരിക്കുമെന്നു മന്ത്രി കെ.സി.ജോസഫ്. പുനര്‍വിഭജനം അനുസരിച്ചു തദ്ദേശതിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും കോടതി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശഭരണതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പുതിയ പഞ്ചായത്തുകളുടെ രൂപീകരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
അതേസമയം, 2010ലെ തിരഞ്ഞെടുപ്പ് മാനദണ്ഡമാക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞതുപോലെ നവംബര്‍ 1നകം തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഒക്ടോബറില്‍ തന്നെ തദ്ദേശഭരണതെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുകയാണ് ഇതിനുള്ള നടപടികള്‍ കമ്മീഷന്‍ തുടങ്ങി.