തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനവിന്യാസം സര്‍ക്കാര്‍ അട്ടിമറിക്കുവെന്ന് പിണറായി വിജയന്‍. സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നത് ആസൂത്രണ ബോര്‍ഡിന്റെ എതിര്‍പ്പ് മറിക്കടന്ന്. ഇത് അധികാര വികേന്ദ്രികരണത്തെ ദുര്‍ബലപ്പെടുത്തുന്നു. പരിഷ്‌കരണനടപടികള്‍ നടപ്പാക്കുന്നത് പ്രതിപക്ഷത്തോട് ആലോചിക്കാതെയെന്നും പിണറായി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി മാനദണ്ഡങ്ങളിലെ മാറ്റം പദ്ധതിയെ തകര്‍ക്കാനെന്നും ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചെന്നും പിണറായി പറഞ്ഞു.