തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട പരസ്യപ്രചാരണത്തിന് അവസാനമായി. നവംബര്‍ അഞ്ചിനു തെരഞ്ഞെടുപ്പു നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണു കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിച്ചത്.
ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, എന്നിവിടങ്ങളിലെ 12,651 വാര്‍ഡുകളിലേക്ക് 44,388 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. രണ്ടാം ഘട്ടത്തില്‍ 19,328 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തു കളില്‍ 16, 681ഉം നഗരമേഖലയില്‍ 2,647ഉം വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. 1.4 കോടി വോട്ടര്‍ മാര്‍ വിധിയെഴുതും.
ജില്ലാ കേന്ദ്രങ്ങളിലും ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിലും ഇടതുവലതുബിജെപി പ്രവര്‍ത്തകര്‍ അവസാന മണിക്കൂറില്‍ പ്രചാരണം കൊഴുപ്പിച്ചു. വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായി ഉത്സവചായയിലാണ് പ്രചാരണം സമാപിച്ചത്. കഴിഞ്ഞ തവണത്തെ നേട്ടം നിലനിര്‍ത്താമെന്ന വിലയിരുത്തലില്‍ യു.ഡി.എഫും കഴിഞ്ഞ തവണത്തെ തിരിച്ചടി ഇത്തവണ മറികടക്കാമെന്ന കണക്കു കൂട്ടലില്‍ എല്‍ഡിഎഫും മികച്ച നേട്ടം ഇത്തവണ കൈപ്പിടിയിലാക്കാമെന്ന് ബിജെപിയും വിശ്വസത്തിലാണ്.
നിശബ്ദ പ്രചാരണത്തിനു ശേഷം വ്യാഴാഴ്ച ഏഴ് ജില്ലകളിലെയും വോട്ടമാര്‍ പോളിംഗ് ബൂത്തിലെത്തും.ക്രമസമാധാനം ഉറപ്പാക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന ജില്ലകളില്‍നിന്ന് വോട്ടെടുപ്പു നടക്കുന്ന മറ്റു ജില്ലകളിലേക്കു പോലീസ് സേന എത്തിച്ചേരും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ വോട്ടു ചെയ്യാന്‍ അവസരമുണ്ട്. ഏഴിനാണു വോട്ടെണ്ണല്‍.