തനിക്കെതിരെ ബിജു രമേശ് ഹൈക്കോടതിയില്‍ പോയാല്‍ നിയമപരമായി നേരിടുമെന്ന് കെ ബാബു

തിരുവനന്തപുരം: തന്നെ കരിവാരിത്തേക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. ബിജു രമേശ് തനിക്കെതിരെ ഹൈക്കോടതിയില്‍ പോയാല്‍ നിയമപരമായി നേരിടും. പരസ്പര വിരുദ്ധമായ മൊഴികളാണ് രഹസ്യമൊഴിയില്‍ ബിജുരമേശ് നല്‍കിയിരിക്കുന്നത്. ഇതിനെ നേരിടാന്‍ തനിക്ക് ശക്തിയുണ്ടെന്നും ബാബു വ്യക്തമാക്കി.

കെ.എം.മാണിയുമായി ഒരു ശത്രുതയുമില്ല. മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top