തിരുവനന്തപുരം: തനിക്ക് ഒരു സ്ഥാനവും വേണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജജ്. മുഖ്യമന്ത്രിയുമായി രണ്ടാംവട്ടം കൂടിക്കാഴ്ചയ്ക്ക് ശേഷം ക്ലിഫ് ഹൗസിന് പുറത്തെത്തിയ ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. യുഡിഎഫില്‍ തുടരണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അനുസരിക്കുമെന്ന് ജോര്‍ജ്ജ്. തീരുമാനം വരുംവരെ കാത്തിരിക്കും. എടുത്തുചാടി ഒന്നും ചെയ്യുന്നത് ശരിയല്ല. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ജോര്‍ജ്ജ് പറഞ്ഞു.
തനിക്കു ചീഫ് വിപ്പ് സ്ഥാനം നല്‍കിയത് കെ.എം. മാണിയല്ലെന്നു പി.സി ജോര്‍ജ് പറഞ്ഞു. അതു കൊണ്ടു തന്നെ സ്ഥാനം രാജി വയ്ക്കണമെന്നു പറയാന്‍ മാണിക്ക് അവകാശമില്ലെന്നും ജോര്‍ജ് പറഞ്ഞു. കെ.എം. മാണി തനിക്കു വേണ്ടി ചോദിച്ചതു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാമാണ്. അതു താന്‍ നിരസിച്ചപ്പോള്‍ യുഡിഎഫാണ് തനിക്ക് ചീഫ് വിപ്പ് സ്ഥാനം നല്കിയത്. അതു കൊണ്ട് ചീഫ് വിപ്പ് സ്ഥാനത്തിന്റെ പേരിലുള്ള മാണിയുടെ ഭീഷണിപ്പെടുത്തല്‍ തന്നോട് വേണ്ടെന്നും ജോര്‍ജ് പറഞ്ഞു.