കൊളംബോ: തമിഴരുടെ വോട്ടുനേടാനായി അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന് മഹിന്ദ രാജപക്‌സെയ്ക്ക് എതിരേ ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന വ്യക്തമാക്കി.
താന്‍ ജയിച്ചാലും തമിഴരുടെ കേന്ദ്രമായ വടക്കന്‍ ലങ്കയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്നു സിരിസേന പറഞ്ഞു. രാജ്യത്തെ വിഭജിക്കാന്‍ സമ്മതിക്കില്ല. എല്‍ടിടിഇയെ വീണ്ടും തലപൊക്കാനും സമ്മതിക്കില്ല. അധികാര വികേന്ദ്രീകരണം സംബന്ധിച്ച് തമിഴ് ദേശീയ സഖ്യവുമായോ ശ്രീലങ്ക മുസ്ലിം കോണ്‍ഗ്രസുമായോ ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്നും സിരിസേന വ്യക്തമാക്കി.