തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: ജയലളിതയെ കോടതി ശിക്ഷിച്ച സെപ്റ്റംബര്‍ 27 മുതല്‍ തമിഴ്‌നാട്ടിലെ ക്രമസമാധാന നിലതകര്‍ന്നിരിക്കുകയാണെന്ന് സ്വാമി ആരോപിച്ചു. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും ദേശിയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യണം. രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുകയും തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാരിന് അധികാരം കൈമാറണമെന്നും സ്വാമി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ക്രമസമാധാന തകര്‍ച്ച കണക്കിലെടുത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നാണ് സ്വാമി ആവശ്യപ്പെട്ടത്.

Top