തരൂരിന്റെ പരാമര്‍ശം; സോണിയ വിശദീകരണം നല്‍കണമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ സോണിയാ ഗാന്ധി വിശദീകരണം നല്‍കണമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനയാണ് ശശി തരൂരും, ദിഗ്വിജയ് സിംഗും നടത്തിയത്. ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.

ഇരുവര്‍ക്കുമെതിരെ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കാനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ തരൂരിന്റേത് തികച്ചും വ്യക്തിപരമായ നിലപാടാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

Top