ന്യൂഡല്‍ഹി: തരൂരിന് സുനന്ദ പുഷ്കറിന്റെ കുടുംബത്തിന്റെ പിന്തുണ. സുനന്ദ വിവാഹ ജീവിതത്തില്‍ സന്തുഷ്ടയായിരുന്നുവെന്ന് സുനന്ദയുടെ സഹോദരന് മൊഴി നല്കി. സുനന്ദക്ക് മര്‍ദ്ദനമേറ്റതായി പറഞ്ഞട്ടില്ലെന്നും ട്വിറ്റര്‍, ഐപിഎല്‍ വിവാദങ്ങളില്‍ സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും സഹോദര് ആശിഷ് വ്യക്തമാക്കി.
സുനന്ദയ്ക്ക് രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്ന രോഗം ഉണ്ടായിരുന്നതായി സുനന്ദയുടെ മകന് ശിവ് മേനോന്. ചികിത്സയുടെ ഭാഗമായി മരുന്നുകള്‍ കഴിച്ചിരുന്നതായും ശിവ് മേനോന് മൊഴി നല്കി.
അതേസമയം, സുനന്ദപുഷക്കറെ ചലനമറ്റ അവസ്ഥയില്‍ കണ്ടശേഷവും ശശി തരൂരും സുഹൃത്തുക്കളും ഡോക്ടറുടെ സഹായം തേടാന്‍ വൈകിയതില്‍ ദുരൂഹത. മരണദിവസം സുനന്ദ താമസിച്ചിരുന്ന ഹോട്ടലിനു സമീപത്തുള്ള എയിംസ് ആശുപത്രിയെ ഒഴിവാക്കി പത്തുകിലോമീറ്റര്‍ അകലെയുള്ള ഗംഗാറാം ആശുപത്രിയിലെ ഡോക്ടറുടെ സഹായം തരൂര്‍ തേടിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. സുനന്ദയുടെ മരണം സ്ഥിരീകരിച്ച ഡോക്ടറെ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.