ചെന്നൈ: ഐ യുടെ റിലീസ് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പിലെത്തി. പൊങ്കലിന് ചിത്രം റിലീസ് ചെയ്യാന്‍ സഹകരിക്കുമെന്ന് പരാതിക്കാരായ പിക്ചര്‍ഹൗസ് മീഡിയ അറിയിച്ചു. നേരത്തേ പിക്ചര്‍ ഹൗസ് നല്‍കിയ പരാതിയില്‍ ജനുവരി 30 വരെ ചിത്രം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു
ഐയുടെ നിര്‍മാതാക്കളായ ആസ്‌കര്‍ ഫിലിംസ് 15 കോടി രൂപ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കാട്ടിയാണ് പിക്ചര്‍ഹൗസ് മീഡിയ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ചിത്രം റിലീസ് ചെയ്യുന്നത് ജനുവരി 30 വരെ തടയുകയും അതിനുള്ളില്‍ പ്രശ്‌നം ഒത്തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
പൊങ്കലിന് ആഗോള റിലീസ് പ്രഖ്യാപിച്ച ചിത്രം നീട്ടിവക്കേണ്ടിവരുമെന്നതിനാല്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനൊടുവിലാണ് പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചുകൊണ്ടുള്ള പിക്ചര്‍ഹൗസ് മീഡിയയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്.