തളിപ്പറമ്പ്: തളിപ്പറമ്പ് വനിതാ സത്യഗ്രഹിയെ മര്‍ദിച്ച സംഭവത്തില്‍ ജയിംസ് മാത്യു എംഎല്‍എയിക്കെതിരെ കേസെടുത്തു. ഇരിക്കൂര്‍ പെരുമണ്ണ് സ്വദേശിനിയും നോര്‍ത്ത് മലബാര്‍ ഹ്യുമണ്‍ സോഷ്യല്‍ വെല്‍ഫെയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറിയുമായ വീണ മണിയുടെ പരാതിയിലാണ് കേസ്. സന്തോഷ്, മുരളി എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റ് 97 പേര്‍ക്കെതിരേയും തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.
പുളിമ്പറമ്പില്‍ കുഞ്ഞമ്മ തോമസ് വാങ്ങിയ വീട് താമസക്കാരിയായ ജെസി കുര്യന്‍ വിട്ടുകൊടുക്കില്ലെന്ന പരാതിയെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വീണയുടെ നേതൃത്വത്തില്‍ വീടിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ 16നു രാത്രി 7.30ഓടെ ജയിംസ് മാത്യു എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം സത്യഗ്രഹ പന്തല്‍ നശിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ വീണ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.