സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനോടുള്ള താരാരാധന സിനിമയാകുന്നു. ആംസറ്റര്‍ഡാംമില്‍ നിന്നുള്ള യുവ സംവിധായക റിങ്കു കല്‍സിയാണ് ഈ സംരംഭത്തിന് പിന്നില്‍.
ഫോര്‍ ദ ലൗ ഓഫ് എ മാന്‍ എന്ന പേരിലാണ് അടുത്ത വര്‍ഷം ഫെബ്രുവരി ഈ ഹ്രസ്വചിത്രം എത്തുക.നാലു വര്‍ഷം തമിഴ്‌നാട്ടില്‍ ചെലവിട്ട് താരത്തോടുള്ള ആരാധന നേരിട്ട് കണ്ടാണ് ചിത്ര റിങ്കു ഒരുക്കിയത്.
തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന മിച്ചിഗന്‍ സര്‍വകലാശാല അധ്യാപകന്‍ ജോയ്ജിത് എന്ന സുഹൃത്തില്‍ നിന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ ആശയം വീണു കിട്ടിയതെന്ന് റിങ്കു പറയുന്നു. ജോയ്ജിതാണ് ചിത്രത്തിന്‍രെ നിര്‍മ്മാതാവ്.
മറ്റൊരു കാര്യം സൂപ്പര്‍ സ്റ്റാറിനെ റിങ്കു ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നതാണ്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് രജനികാന്തിനു വേണ്ടിയുള്ള പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട് ഇവര്‍.