താഴെ വീഴും വരെ താന്‍ പാര്‍ട്ടിയെ സഹായിക്കുമെന്ന് വി.എസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. താഴെ വീഴും വരെ താന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും വി.എസ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും വി.എസ് വിമര്‍ശിച്ചു. വീഴ്ച്ചകളെ കുറിച്ച് പ്രകാശ് കാരാട്ട് സ്വയം വിമര്‍ശനപരമായി വിലയിരുത്തണമെന്ന് വി.എസ് ആവശ്യപ്പെട്ടു. സെക്രട്ടറിയെന്ന നിലയില്‍ പിണറായി വിജയന്റെ കുറവുകള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും വി.എസ് പറഞ്ഞു.

Top