തിയേറ്റര്‍ പീഡനം: പ്രതി മൊയ്തീന്‍കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലവകുപ്പുകള്‍

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് വീണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാരോപണം. മൊയ്തീന്‍ കുട്ടിക്കെതിരെയും പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതിനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രംഗത്തെത്തി. പോക്‌സോയിലെ 5 എം വകുപ്പ് ഒഴിവാക്കിയെന്നും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ട്.

കുട്ടിയുടെ മൊഴി എടുത്ത ശിശുക്ഷേമ സമിതി 5ാം വകുപ്പ് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് നീക്കം കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി ചെയര്‍മാന്‍ എം മണികണ്ഠന്‍ പറഞ്ഞു.

രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് കുട്ടിയുടെ മൊഴിയുണ്ട്. അതിനാല്‍ പോക്‌സോ നിയമത്തിലെ 5ാം വകുപ്പു കൂടി ചേര്‍ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് കുട്ടിയുടെ മൊഴി എടുത്ത ശിശുക്ഷേമസമിതി അംഗം കവിതയും വിശദമാക്കിയിരുന്നു.

Top