മെയ് ഒന്നിന് മൂന്നു കോമഡി ചിത്രങ്ങളാണ് മോളിവുഡില്‍ പ്രദര്‍ശനത്തിനെത്തന്നത്. ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ.., കുഞ്ചാക്കോ ബോബന്‍-ശ്രീനിവാസന്‍ ടീമിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍, കാവ്യ മാധവന്റെ ഷീ ടാക്‌സി എന്നിവയാണ് മെയ് ഒന്നിനെത്തുന്ന ചിത്രങ്ങള്‍
ചന്ദ്രേട്ടന്‍ എവിടെയാ…
സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ‘ചന്ദ്രേട്ടന്‍ എവിടെയാ…’. ദിലീപ്, നമിതപ്രമോദ്, അനുശ്രീ നായര്‍ എന്നിവര്‍ പ്രധാനവേശത്തിലെത്തുന്നു. ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, പാഷാണം ഷാജി, ദിലീഷ് നായര്‍, കെ.പി.എ.സി. ലളിത, വീണാ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സന്തോഷ് ഏച്ചിക്കാനം കഥ, തിരക്കഥ, സംഭാഷണം എഴുതിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് പ്രശാന്ത് പിള്ളയുടെ സംഗീതം. എഡിറ്റര്‍- ഭുവന്‍ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധര്‍മന്‍ വള്ളിക്കുന്ന്, വിതരണം- ഹാന്‍ഡ് മെയിഡ് ത്രു കലാസംഘം, കാസ്, റൈറ്റ് റിലീസ്, വാര്‍ത്താപ്രചാരണംഎ.എസ്. ദിനേശ്.
ഷീ ടാക്‌സി
കാവ്യാ മാധവനെ കേന്ദ്ര കഥാപാത്രമാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഷി ടാക്‌സി’ സെവന്‍ ആര്‍ട്ട്‌സ് റിലീസ് തിയേറ്ററിലെത്തിക്കുന്നു.
അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, കെ.ബി. ഗണേശ് കുമാര്‍, അശോകന്‍, നോബി, ഷാജു ശ്രീധര്‍, മുകുന്ദന്‍, പ്രേംകുമാര്‍, ഷിജു, സുനില്‍ പണിക്കര്‍, ഷിലു അബ്രഹാം, അന്‍സിബ, കൃഷ്ണപ്രഭ, അംബിക എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
അബാം മൂവീസിന്റെ ബാനറി ല്‍ അബ്രഹാം മാത്യു, ടി.എം. റഫീഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു. ഷിബു ചക്രവര്‍ത്തി, റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ക്യാമറ-അനില്‍ നായര്‍, കോപ്രൊഡ്യൂസര്‍-സുനില്‍ പണിക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോളി ജോണ്‍.
ചിറകൊടിഞ്ഞ കിനാവുകള്‍
മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് നവാഗതനായ സന്തോഷ് പുഷ്പനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍.
അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കോടീശ്വരനായ ശങ്കര്‍ദാസിനോട് അംബുജാക്ഷന്‍ പറയുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന കഥയിലെ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ഒരു വിറകുവെട്ടുകാരന്‍. അയാള്‍ക്കൊരേയൊരു മകള്‍, സുമതി. വയസ്സ് പത്തൊമ്പത്. അവള്‍ നാട്ടിലെ ഒരു തയ്യല്‍ക്കാരനുമായി പ്രണയത്തിലാണ്. ഇവര്‍ തിരശ്ശീലയിലെത്തുകയാണ്. കാലോചിതമായ മാറ്റങ്ങളോടെ. ശങ്കര്‍ദാസ് കഥ തള്ളിയെങ്കിലും അംബുജാക്ഷന്‍ മറ്റൊരു നിര്‍മാതാവിനെയും സംവിധായകനെയും കണ്ടെത്തുന്നതില്‍ വിജയം നേടുന്നു.
ഇവിടെ തയ്യല്‍ക്കാരനെ കുഞ്ചാക്കോ ബോബനും സുമതിയെ റിമാകല്ലിങ്കലും അവതരിപ്പിക്കുന്നു. അംബുജാക്ഷനെ അവതരിപ്പിക്കുന്നത് ശ്രീനിവാസന്‍ തന്നെ. ജോയ്മാത്യുവാണ് വിറകുവെട്ടുകാരനെ അവതരിപ്പിക്കുന്നത്. ലാലുഅലക്‌സ്, മനോജ് കെ.ജയന്‍, വിജയകുമാര്‍, മാമുക്കോയ, കീരിക്കാടന്‍ ജോസ്, ചാലി പാലാ, ഗ്രിഗറി, ഇടവേള ബാബു, ശക്തിവേല്‍, കലാരഞ്ജിനി എന്നിവരും പ്രധാന താരങ്ങളാണ്.
പ്രവീണ്‍ എസ്. തിരക്കഥ രചിക്കുന്നു. സന്തോഷ് വര്‍മ, ഹരിനാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.വൈഗ എസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
കലാസംവിധാനം: ബൈജു ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍: സാജന്‍ ശാരദ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എ.ഡി. ശിവകുമാര്‍.സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.