തിരക്കഥയെഴുതാന്‍ സ്വിറ്റ്‌സര്‍ലന്റിലേക്ക്

ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ സ്വിറ്റ്‌സര്‍ലന്റിലേക്ക് തിരിച്ചിരിക്കുകയാണ് തമിഴ് സംവിധായകന്‍ ഹരിയും സംഘവും. സൂര്യ ചിത്രങ്ങളുടെ സ്ഥിരം സംവിധായകനായ ഹരി സൂര്യയുമായി ഒന്നിക്കുന്ന ആറാമത്തെ ചിത്രത്തിന്റെ തിരക്കഥയാണിപ്പോള്‍ അണിയറില്‍ ഒരുങ്ങുന്നത്. ആറു , വേല്‍, സിങ്കം, സിങ്കം 2 തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഹരി സംവിധാനം ചെയ്തിരുന്നു. ദീപാവലി സൂപ്പര്‍ഹിറ്റായ വിശാല്‍ ചിത്രം പൂജയ് സംവിധാനം ചെയ്തതും ഹരിയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണിപ്പോള്‍ സൂര്യ. അടുത്ത വര്‍ഷത്തോടെ ഹരിയുടെ പുതിയ സൂര്യ ചിത്രം പുറത്തിറങ്ങും.

Top