ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പി ചെലവിട്ടത് 714 കോടി രൂപ. കോണ്‍ഗ്രസ് ചെലവിട്ടത് 516 കോടി രൂപയാണ്. പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമെ ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അംഗീകൃത ദേശീയ പാര്‍ട്ടികളായ എന്‍ സി പി (51 കോടിയിലേറെ) ബി എസ് പി (30 കോടിയിലേറെ) എന്നിവയുടെ ചെലവ് കണക്കും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. ബി ജെ പി ചെലവിട്ടത് 7,14,28,57,813 രൂപയും കോണ്‍ഗ്രസിന്റെ ചെലവ് 5,16,02,36,785 രൂപയുമാണ്. ഈ കക്ഷികളെ കൂടാതെ ബി എസ് പി, സി പി ഐ, സി പി എം, എന്‍ സി പി എന്നീ കക്ഷികളും തിരഞ്ഞെടുപ്പ് ചെലവ് അറിയിച്ചിട്ടുണ്ട്. എന്‍ സി പി 51,34,44,854 രൂപയും ബി എസ് പി 30,05,84,822 രൂപയും സി പി എം 18,69,18,169 രൂപയും ചെലവിട്ടു. സി പി ഐ യുടെ തിരഞ്ഞെടുപ്പ് ചെലവ് എത്രയെന്ന് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല.