തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി ഉണ്ടായതിന് പിന്നാലെ ധനമന്ത്രി കെ.എം.മാണിക്കു നേരെ വിമര്‍ശനവുമായി ആര്‍.എസ്.പി രംഗത്ത്. ബാര്‍ കോഴ വിവാദം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണമായെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
മാണി എന്തൊക്കെ പറഞ്ഞാലും പൊതുജനത്തിന് പ്രതിഷേധം ഉണ്ടെന്നും അതാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉചിതമായ തീരുമാനം മാണി എടുക്കേണ്ടിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തിരിച്ചു വരാനും അവസരമുണ്ടായിരുന്നു. മുന്നണി മര്യാദ കണക്കിലെടുത്താണ് ഇതുവരെ മിണ്ടാതിരുന്നത്. ഇനി അതുകൊണ്ട് കാര്യമില്ലെന്നും അസീസ് പറഞ്ഞു.