മൂന്നാര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ പെമ്പിളൈ ഒരുമൈ ഒരുങ്ങുന്നു. ദേവികുളം,മൂന്നാര്‍, പള്ളിവാസല്‍, പഞ്ചായത്തുകളിലാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മത്സരിക്കുക.
39 പഞ്ചായത്ത് വാര്‍ഡുകള്‍, 7 ബ്ലോക്ക് പഞ്ചായത്ത്, 2 ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കാണ് മത്സരിക്കുന്നത്. 48 സ്ഥാനാര്‍ത്ഥികളാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. ഒപ്പം തന്നെ പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കുമെന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു.