തിരഞ്ഞെടുപ്പുകളില്‍ മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് വി.എം സുധീരന്‍

കൊച്ചി:തിരഞ്ഞെടുപ്പുകളില്‍ മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇതു സംബന്ധിച്ച പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അഴിമതിക്കാരെ കുറിച്ചുള്ള അറിവുകളെല്ലാം പുറത്തുവരണം. വിവരം അറിഞ്ഞിട്ടും അത് മറച്ചുവെയ്ക്കുന്നതും തെറ്റാണെന്നും സുധീരന്‍ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മദ്യവര്‍ജനമല്ല മദ്യനിരോധനമാണ് യു.ഡി.എഫ് നയം. തിരഞ്ഞെടുപ്പില്‍ മദ്യപാനികള്‍ക്ക് സീറ്റില്ല. തെഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു.

Top