ലണ്ടന്‍ : ഒരു കൈയില്‍ മകനും, മറുകൈയില്‍ എകെ 47 ആയി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഐഎസ് ഭീകരന്‍ സിദ്ധാര്‍ഥ ധര്‍ എന്ന അബു റുമൈസയോട് വീട്ടില്‍ തിരികെയെത്താന്‍ സഹോദരിയുടെ അഭ്യര്‍ഥന. ബ്രിട്ടനിലെ പ്രമുഖ ടെലിവിഷന്‍ അവതാരക കോനിക ധര്‍ ഒരു ചാനല്‍ പരിപാടിക്കിടെയാണ് സഹോദരനോട് തിരികെ വീട്ടിലെത്താന്‍ അഭ്യര്‍ഥിച്ചത്.
ഗീിശസമ ഉവമൃസെപ്റ്റംബറില്‍ അറസ്റ്റിലായ സിദ്ധാര്‍ഥ് ജാമ്യത്തിലിറങ്ങിയെങ്കിലും എവിടെയെന്ന് വ്യക്തമല്ല. ഐഎസിനൊപ്പം സിറിയയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ബ്രിട്ടനിലെത്തിയതും പിടിയിലാകുന്നതും.
അന്‍ജെം ചൗധരിയെന്ന തീവ്ര നിലപാടുകാരന്‍ മത പുരോഹിതനൊപ്പം ചേര്‍ന്നതോടെ സിദ്ധാര്‍ഥില്‍ മാറ്റങ്ങള്‍ പ്രകടമായതെന്ന് കോനിക പറയുന്നു. അതിനു ശേഷം ഇസ്ലാമിലേക്ക് മാറുന്നത്. പിന്നീട്, നിലപാട് കടുപ്പിച്ച് ഐഎസിനൊപ്പം സിറിയയിലേക്ക് പോയി. ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെങ്കിലും, ജയിലിലാകുന്നത് ഭേദമെന്നും കോനിക. വീട്ടിലെത്തി ഒരുവട്ടം സംസാരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നും ഇവര്‍ പറയുന്നു.
നിരോധിത സംഘടന അല്‍ മുജാഹിദീനൊപ്പം പ്രവര്‍ത്തിച്ചതിന് അന്‍ജെം ചൗധരിയും സിദ്ധാര്‍ഥും ഉള്‍പ്പെടെ എട്ടു പേര്‍ ബ്രിട്ടനില്‍ അറസ്റ്റിലായത്.