തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. യൂണിവേഴ്‌സിറ്റി കോളജിലെ പൂര്‍വവിദ്യാര്‍ഥികളും എസ്എഫ്‌ഐ പ്രവര്‍ത്തകരുമായ കിരണ്‍(24),അനീഷ്(25), കണ്ണന്‍(24) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി പന്ത്രണ്ടരയോടെ തൈക്കാട് ശാസ്താകോവിലിന് സമീപമായിരുന്നു സംഭവം.
കണ്ണന്റെ പരിക്ക് ഗുരുതരമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മൂവരെയും ഓട്ടോ തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ നിലവിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറെ നാളായി സംഘര്‍ഷം തുടരുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടതായി വെട്ടേറ്റവര്‍ പോലീസിനോട് പറഞ്ഞു.